Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കൃത്രിമത്വം; വയസ് തിരുത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന് പരാതി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കൃത്രിമത്വം; വയസ് തിരുത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന് പരാതി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
മലപ്പുറം : മലപ്പുറം പുളിക്കലില്‍ വയസ് തിരുത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതിയില്‍ സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകന്റെ മകളുടെ എസ്.എസ്.എല്‍.സി ബുക്കിലെ ജനനതീയതി മാറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. പരാതിയനുസരിച്ച്, പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനതീയതിയായ 19-02-2007 മാറ്റി 19-02-2006 ആക്കിയാണ് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന് പറയുന്നു. ഇതിലൂടെ വോട്ട് ചെയ്യാനുള്ള യോഗ്യത കൃത്രിമമായി ഉറപ്പാക്കിയതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ഒന്നാം പ്രതിയായും, പിതാവിനെ രണ്ടാം പ്രതിയായും, പുളിക്കല്‍ 16-ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.ഒ. നൗഫലിനെ മൂന്നാം പ്രതിയായും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ കൊണ്ടോട്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന ആരോപണം പ്രദേശത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in