Rain| ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം,വരും ദിവസങ്ങളില്‍ ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം
Jaihind TV News Report
Jaihind TV Web Desk
September 22, 2025
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരും.
വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഈ ന്യൂനമര്‍ദം സംസ്ഥാനത്ത് കൂടുതല്‍ മഴയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് തീവ്ര ന്യൂനമര്‍ദമായി മാറാനും ശനിയാഴ്ചയോടെ ആന്ധ്രാ-ഒഡീഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് പുറമെ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ സജീവമാണ്. ഇതും വരും ദിവസങ്ങളില്‍ കേരളത്തിലെ മഴയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10