Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ തുടരുന്നു

ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ തുടരുന്നു

മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം ഉണ്ടായത്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ജാഫ‌ർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ക്ലീനർ മുസ്തഫ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

ലോറി വെള്ളത്തിൽ പൂർണ്ണമായും മുങ്ങിത്താഴ്ന്നു. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ രക്ഷപ്പെട്ട ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് സജീവമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ലോഡുമായി പോയ വാഹനം 30 അടി താഴ്‌ചയിലേക്കാണ് മറിഞ്ഞത്.

തിരൂർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു. വെള്ളത്തിനടിയിലായ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുസ്തഫയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടസ്ഥലത്തെ ഭൂപ്രകൃതിയും ക്വാറിയിലെ വെള്ളത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in