Logo
Mon, Jun 22, 2026 • 08:53 PM
LIVE TV
Watch

No business videos available

No Middle East videos available

ലോകായുക്ത ഭേദഗതി; മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 06, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ലോകായുക്ത ഭേദഗതി; മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു.  ലോകായുക്ത നിയമഭേദഗതി വിവാദം ഉയർന്നുനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ധൃതിപിടിച്ച് കൊണ്ടുവന്ന ലോകായുക്ത ഭേദഗതി, മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍  ഗവർണർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഞായറാഴ്ച രാവിലെ വിദേശത്ത് നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി വൈകുന്നേരം ആറ് മണിയോടെയാണ് രാജ്ഭവനിലെത്തിയത്. സർക്കാർ തിടുക്കത്തില്‍ കൊണ്ടുവന്ന ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഓർഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കാണുകയും ചെയ്തു. തുടർന്ന് വിഷയത്തില്‍ ഗവർണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ഓർഡിനൻസിൽ ഒപ്പിടുന്ന കാര്യത്തിൽ ഗവർണർ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10