LOCAL BODY ELECTION| തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
Jaihind TV News Report
Jaihind TV Web Desk
September 23, 2025
1 min read
•
Updated: June 09, 2026
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനു മുന്‍പ് വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്നും കമ്മിഷന്‍. അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20 ന് മുന്‍പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായെന്നും തെരഞ്ഞെടുപ്പിന് മുന്‍പായി ഒരിക്കല്‍ കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു കത്ത് നല്‍കി.. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വീട്ടി വയ്ക്കണമെന്ന ആവശ്യം ശക്തമായത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ എസ് ഐ ആര്‍ നെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിരുന്നു.29ന് നിയമസഭയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി എസ്‌ഐആര്‍ നെതിരെയുള്ള പ്രമേയം പാസാക്കും. കേരളത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുവാന്‍ അനുവദിക്കില്ല എന്ന ശക്തമായ നിലപാടിലാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10