Logo
Wed, Jun 24, 2026 • 02:01 AM
LIVE TV
Watch

No business videos available

No Middle East videos available

SIR| തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തില്‍ എസ്‌ഐആര്‍ നീട്ടിവെക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 23, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

SIR| തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തില്‍ എസ്‌ഐആര്‍ നീട്ടിവെക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
  കേരളത്തിലെ വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം(എസ്ഐആര്‍) നീട്ടണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് കത്ത് നല്‍കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ നീക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലാപാട് നിര്‍ണ്ണായകമാവും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എസ്‌ഐആര്‍ പദ്ധതിക്ക് അനുവദിച്ച സമയപരിധി വളരെ കുറവാണെന്നും, ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്നും കത്തില്‍ പറയുന്നു. വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കാനും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും കൂടുതല്‍ സമയം ആവശ്യമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഇതിനോടകം ആരംഭിച്ചതിനാല്‍, ഒരേ സമയം രണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആശയക്കുഴപ്പങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കുമെന്നും കത്തില്‍ വിശദീകരിക്കുന്നു. നേരത്തെ സംസ്ഥാനത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ എസ്.ഐ.ആര്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് എടുത്തിരുന്നു. വോട്ടര്‍പട്ടിക പരിഷ്‌കരണം കൂടുതല്‍ സമയം എടുത്ത് നടത്തണമെന്നും, ഈ വിഷയത്തില്‍ തിടുക്കം കാണിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് വോട്ടര്‍ പട്ടികയില്‍ തെറ്റുകള്‍ക്ക് കാരണമായേക്കാമെന്നും, നിരവധി വോട്ടര്‍മാര്‍ പുറത്താകാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടികള്‍ ആശങ്ക അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10