Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി: എല്‍.ഡി.എഫില്‍ ഭിന്നത; പരാജയ കാരണം വിലയിരുത്താതെ മുന്നണി യോഗം പിരിഞ്ഞു

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി: എല്‍.ഡി.എഫില്‍ ഭിന്നത; പരാജയ കാരണം വിലയിരുത്താതെ മുന്നണി യോഗം പിരിഞ്ഞു
  തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ വിലയിരുത്താതെ ഇടതുമുന്നണി യോഗം പിരിഞ്ഞു. പരാജയം സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നതിനിടയിലാണ് നിര്‍ണായക യോഗം നടന്നത്. പരാജയം ആദ്യം അതത് പാര്‍ട്ടികള്‍ വിലയിരുത്തിയ ശേഷം കൂട്ടായ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പരാജയകാരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കാതെ യോഗം പിരിയാന്‍ കാരണം. കനത്ത തോല്‍വിക്ക് ശേഷവും തോല്‍വി ഉള്‍ക്കൊള്ളാനോ ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് വ്യക്തമാക്കാനോ സി.പി.എം. തയ്യാറായിട്ടില്ല. പരാജയ കാരണം ബോധപൂര്‍വം മറച്ചുവെച്ച് പതിവ് തത്ത്വശാസ്ത്രങ്ങള്‍ നിരത്തി ന്യായീകരണങ്ങള്‍ കണ്ടെത്താനാണ് സി.പി.എം. നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കടത്തും ഭരണവിരുദ്ധ വികാരവും വലിയ തിരിച്ചടിയായതായി സി.പി.ഐ. സംസ്ഥാന നേതൃയോഗം വിലയിരുത്തിയിരുന്നു. ജനം സര്‍ക്കാരില്‍ നിന്ന് ഏറെ അകന്നെന്നും ന്യൂനപക്ഷ സമുദായം ഇടതുമുന്നണിയെ തമസ്‌കരിച്ചെന്നും സി.പി.ഐ. യോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ ശൈലിക്കെതിരെയും സി.പി.ഐയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളത്തെപ്പോലെ പെരുമാറുന്നുവെന്ന് സി.പി.ഐ. യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഭരണവിരുദ്ധ വികാരത്തെയും സ്വര്‍ണ്ണക്കൊള്ളയേയും പാടെ മറക്കുന്ന നിലപാടാണ് സി.പി.എം. കൈക്കൊണ്ടിരിക്കുന്നത്. കനത്ത തിരഞ്ഞെടുപ്പ് പരാജയം ഇടതുമുന്നണിയെയും സി.പി.എമ്മിനെയും വലിയ പ്രതിരോധത്തിലാണ് എത്തിച്ചിരിക്കുന്നത്. തോറ്റിട്ടും തോല്‍വി ഉള്‍ക്കൊള്ളാതെ സി.പി.എമ്മും, ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് വ്യക്തത വരുത്താതെ ഇടതുമുന്നണിയും ഉരുണ്ടുകളി തുടരുകയാണ്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in