Logo
CHANGE MODE
Fri, Jun 05, 2026 • 08:26 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ലൈഫ് മിഷന്‍ ക്രമക്കേട് : വിജിലന്‍സ് സംഘം യു.വി ജോസിന്‍റെ മൊഴി എടുത്തു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 08, 2020
1 min read Updated: June 05, 2026
Share:

ലൈഫ് മിഷന്‍ ക്രമക്കേട് : വിജിലന്‍സ് സംഘം യു.വി ജോസിന്‍റെ മൊഴി എടുത്തു
  തിരുവനന്തപുരം : ലൈഫ് മിഷൻ ക്രമക്കേടിൽ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി വിജിലൻസ് അന്വേഷണ സംഘം. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നുള്ള എസ്.പി കെ.വി ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. പദ്ധതിയിലെ കോഴ വിവാദം സംബന്ധിച്ചും അന്വേഷണ സംഘം ചില കാര്യങ്ങൾ ഉന്നയിച്ചതായാണ് വിവരം. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റിനെ എന്തിന് ഒഴിവാക്കിയെന്നും എങ്ങനെയാണ് യൂണിടാക്കിനെ ഫ്ലാറ്റ് നിർമ്മാണത്തിന് തെരെഞ്ഞെടുത്തത് എന്നുമുള്ള കാര്യത്തിലും യു.വി ജോസിന്‍റെ മൊഴി നിർണ്ണായകമാവും. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസിന് ലഭിച്ച ചില ഫയലുകളിലെ സംശയങ്ങളും മൊഴി രേഖപ്പെടുത്തലിന്‍റെ ഭാഗമായി ഉന്നയിക്കപ്പെട്ടു. രാവിലെ വിജിലൻസ് സംഘം ലൈഫ് മിഷന്‍റെ ഓഫീസിലെത്തിയെങ്കിലും യു.വി ജോസ് അവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ് വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ ഓഫീസിൽ എത്തി മൊഴി രേഖപ്പെടുത്തിയത്. പദ്ധതിയിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡിയും ജോസിന്‍റെ മൊഴി എടുത്തിരുന്നു. ഇന്നലെ ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കറിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കരാർ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള മൊഴി എടുക്കലിന് ശേഷം പദ്ധതി പ്രദേശത്ത് നേരിട്ടെത്തിയും അന്വേഷണ സംഘം പരിശോധന നടത്തിയേക്കും. https://youtu.be/Pcwu79JeYtU
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10