രാഹുല്‍ ഗാന്ധിയുടെ വഴി ശരിയെന്ന് എല്‍.ഡി.എഫ്.; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന യുഡിഎഫ് 'ഗ്യാരന്റി' പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം
Jaihind TV News Report
Jaihind TV Web Desk
March 14, 2026
1 min read
•
Updated: June 07, 2026
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ജനക്ഷേമ പദ്ധതികള്‍ കേരളത്തിലും പകര്‍പ്പവകാശമില്ലാതെ നടപ്പിലാക്കാന്‍ എല്‍.ഡി.എഫ്. തയ്യാറെടുക്കുന്നു. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ 'സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര' പദ്ധതി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനാണ് എല്‍ഡിഎഫ് നീക്കം.
നേരത്തെ രാഹുല്‍ ഗാന്ധി ഈ പ്രഖ്യാപനം നടത്തിയപ്പോള്‍, ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി. പൂട്ടേണ്ടി വരുമെന്ന് പരിഹസിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ തന്നെ ഇപ്പോള്‍ പദ്ധതിക്ക് അനുകൂലമായി നിലപാട് മാറ്റിയെന്നതാണ് ശ്രദ്ധേയം. രാഹുല്‍ ഗാന്ധിയുടെ 'ഗ്യാരന്റി' പദ്ധതികളുടെ വിജയം കണ്ടാണ് എല്‍.ഡി.എഫ്. പ്രകടനപത്രിക തയ്യാറാക്കുന്നത്. സ്ത്രീകള്‍ക്ക് പുറമേ, 65 വയസ്സ് കഴിഞ്ഞവര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'ഫ്രീഡം ട്രാവല്‍ പാസ്' പദ്ധതിയും പരിഗണനയിലുണ്ട്. പദ്ധതിയെ എതിര്‍ത്തിരുന്ന ഗതാഗതമന്ത്രി, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ ഇത് മികച്ച ആശയമാണെന്ന് സമ്മതിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10