Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്‍ഡിഎഫ് ജാഗ്രതൈ! 'ഞാന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും': മുന്നറിയിപ്പുമായി പി.വി അന്‍വര്‍

എല്‍ഡിഎഫ് ജാഗ്രതൈ! 'ഞാന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും': മുന്നറിയിപ്പുമായി പി.വി അന്‍വര്‍
മലപ്പുറം: തന്നെ ആക്രമിക്കുന്ന എല്‍ഡിഎഫിന് മുന്നറിയിപ്പുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. 'താന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും. എന്നാല്‍ അതിനു സമയമായിട്ടില്ല. കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് അന്‍വറിന്റെ മുന്നറിയിപ്പ്. 'ഞാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകള്‍ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വരുമെന്ന് ഉറപ്പാണ്. എന്നാല്‍ അങ്ങനെ വിളിക്കാന്‍ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകള്‍ വീതം ഇടും. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും' അന്‍വര്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിനു മുന്നില്‍ യോഗം നടത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘര്‍ഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സിപിഎം പ്രവര്‍ത്തകരല്ല പ്രശ്‌നമുണ്ടാക്കിയത്. ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in