ലാവലിൻ കേസ് പരിഗണിക്കുന്നത് 6 ആഴ്ചത്തേയ്ക്ക് മാറ്റിവച്ചു
Jaihind TV News Report
Jaihind TV Web Desk
January 10, 2019
1 min read
•
Updated: June 05, 2026
ലാവലിൻ കേസ് പരിഗണിക്കുന്നത് 6 ആഴ്ചത്തേയ്ക്ക് മാറ്റിവച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിന്മേലുള്ള വാദം കേൾക്കുന്നതാണ് മാറ്റിയത്. ജസ്റ്റിസുമാരായ എൻ.വി രമണ, മോഹന ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എസ് എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതിയും കെ എസ് ഇ ബി മുൻ ചെയർമാനും ആയ ആർ ശിവദാസൻ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. സി ബി ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. എത്ര സമയം വേണം എന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10