Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊന്നിട്ടും മതിവരാതെ... അധിക്ഷേപവുമായി കെ.വി.കുഞ്ഞിരാമന്‍

കൊന്നിട്ടും മതിവരാതെ...  അധിക്ഷേപവുമായി കെ.വി.കുഞ്ഞിരാമന്‍
കാസര്‍കോട് പെരിയയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിനെ അധിക്ഷേപിച്ച് സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍. കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്ന് പറഞ്ഞ കുഞ്ഞിരാമന്‍ കൊല്ലിച്ചിട്ടും തീരാത്ത പകയുമായി ശരത് ലാലിനെ വ്യക്തിഹത്യ ചെയ്യാനും മടിച്ചില്ല.  ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിക്കുന്ന പ്രവര്‍ത്തകനായിരുന്നു ശരത്‌ലാല്‍ എന്ന് അദ്ദേഹം ആരോപിച്ചു. മുന്‍ എം.എല്‍.എയും, ഇപ്പോഴത്തെ എം.എല്‍.എയും ഉള്‍പ്പെടെ സി.പി.എമ്മിന്‍റെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടാണ് തങ്ങളുടെ മക്കളെ അരും കൊല ചെയ്തതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്നുണ്ട്.  മുസ്തഫയുടെ കൊലവിളി പ്രസംഗവും കൊല്ലപ്പെട്ടവര്‍ക്ക് നേരത്തെ ഉണ്ടായ കടുത്ത ഭീഷണിയും ഇതിനെ സാധൂകരിക്കുന്നു.  ഭീഷണി സംബന്ധിച്ചു പല തവണ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇത് മുഖവിലക്കെടുക്കാത്ത പൊലീസ് നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നേരത്തെ, ഇതേ കേസിലെ പ്രതിയെന്ന് കണ്ട് പൊലീസില്‍ പീതാംബരന്‍റെ കുടുംബം പാര്‍ട്ടിയ്ക്കെതിരെ സംസാരിച്ചതിന് പിന്നാലെ കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള സി.പി.എം സംഘം വീട്ടില്‍ എത്തി പണവും നിയമസഹായവും വാഗ്ദാനം ചെയ്തുവെന്നും തുടര്‍ന്ന് കുടുംബം പാര്‍ട്ടിക്കെതിരായ നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും   മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീട് സന്ദര്‍ശിച്ചതായി സമ്മതിച്ച കെ.വി കുഞ്ഞിരാമന്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വീട്ടിലെ പ്രായമായ അമ്മയെയും കുടുംബത്തിന്‍റെയും ആശ്വസിപ്പിക്കാനാണ് പോയതെന്നും അതിന് മറ്റ് വ്യാഖ്യാനങ്ങളൊന്നും ആവശ്യമില്ലെന്നും പറഞ്ഞിരുന്നു.  അനുവദിച്ചാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.  എന്നാല്‍, ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്നും  സന്ദര്‍ശനത്തിന് ശേഷം കുടുംബത്തിന്‍റെ നിലപാട് മയപ്പെട്ടത് കുഞ്ഞിരാമനെതിരായ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍ .

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in