Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ സർവകലാശാലയിൽ  കെഎസ്‌യു പ്രതിഷേധം

കണ്ണൂര്‍ സർവകലാശാലയിൽ  കെഎസ്‌യു പ്രതിഷേധം
കണ്ണൂർ: കണ്ണൂര്‍ സർവകലാശാലയിൽ  കെഎസ്‌യു പ്രതിഷേധം. പരീക്ഷയിൽ ക്രമക്കേട് നടത്തിയ എസ്എഫ്ഐ പ്രവർത്തകന് എതിരായ നടപടിയിൽ ഇളവ് നൽകിയതിലാണ് പ്രതിഷേധം. പ്രവർത്തകർ സർവകലാശാല ആസ്ഥാനം ഉപരോധിക്കുന്നു. പരീക്ഷാ ക്രമക്കേട് കാട്ടിയ എസ്എഫ്ഐ പ്രവർത്തകന്‍റെ ശിക്ഷ റദ്ദാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു സർവകലാശാല ആസ്ഥാനം ഉപരോധിച്ചത്. ശിക്ഷാ ഇളവ് നൽകാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശയ്ക്ക് എതിരെ പ്രതിഷേധവുമായെത്തിയ കെഎസ്‌യു പ്രവർത്തകർ സർവകലാശാല ആസ്ഥാനം ഉപരോധിക്കുകയായിരുന്നു. പോലീസ് എത്തി ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിച്ചത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് നീക്കം ചെയ്യാൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. ഒരു മണിക്കൂറോളം ഉപരോധസമരം തുടർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് വിസി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in