Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്.ആര്‍.ടി.സി.യുടെ 'വിചിത്ര' നടപടി: മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ സാമൂഹ്യമാധ്യമത്തില്‍ കമന്റിട്ട ജീവനക്കാരന് സസ്‌പെന്‍ഷന്‍

കെ.എസ്.ആര്‍.ടി.സി.യുടെ 'വിചിത്ര' നടപടി: മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ സാമൂഹ്യമാധ്യമത്തില്‍ കമന്റിട്ട ജീവനക്കാരന് സസ്‌പെന്‍ഷന്‍
വിചിത്ര നടപടിയുമായി കെ.എസ്.ആര്‍.ടി.സി. സാമൂഹ്യമാധ്യമത്തില്‍ കമന്റിട്ടതിന് ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഉത്തരവിന്റെ പകര്‍പ്പ് ജയഹിന്ദ് ന്യൂസിന് ലഭിച്ചു. മലപ്പുറം എടപ്പാളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും, ഗതാഗതമന്ത്രിയെയും അവഹേളിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി റീജിയണല്‍ വർക്ക്ഷോപ്പിലെ സ്റ്റോര്‍ ഇഷ്യുവര്‍ എം. സന്തോഷ്‌കുമാറാണ് നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തതാണ് നടപടി സ്വീകരിക്കാനുള്ള കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഷാജിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഗുരുതരമായ ചട്ടലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in