Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം പാനല്‍ പ്രതിസന്ധി മറികടക്കാന്‍ മിന്നൽ നിയമനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി

എം പാനല്‍ പ്രതിസന്ധി മറികടക്കാന്‍ മിന്നൽ  നിയമനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി
KSRTC ഹൈക്കോടതി വിധിയെ തുടര്‍ന്ന് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതോടെയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ മിന്നൽ നിയമനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. ലിസ്റ്റിലുള്ള 4051 പേരും വ്യാഴാഴ്ച തിരുവനന്തപുരം ചീഫ് ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് അടിയന്തിരമായി എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിൽ കെ.എസ്.ആര്‍.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന് തച്ചങ്കരി അറിയിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും. പിഎസ്‍സിയില്‍ നിന്നും ലഭിച്ച അഡ്വൈസ് മെമ്മോ, തിരിച്ചറിയില്‍ രേഖ എന്നിവ പരിശോധിച്ച ശേഷം ഇവര്‍ക്ക് നിയമനം നല്‍കും. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് ദിവസത്തിനകം കണ്ടക്ടർമാരെ നിയമിക്കാനും കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലുണ്ട്. എന്നാൽ കാലതാമസം അവശ്യമാണന്ന കെഎസ്ആര്‍ടിസിയുടെ വാദം കോടതി തള്ളിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി അടിയന്തര നടപടി കൈക്കൊണ്ടിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in