Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; നാനൂറോളം ബസ് സർവീസുകൾ മുടങ്ങി

കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; നാനൂറോളം ബസ് സർവീസുകൾ മുടങ്ങി
KSRTC താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു. ഇന്നും നിരവധി സർവീസുകൾ മുടങ്ങാനാണ് സാധ്യത. അതേസമയം, ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്ക് കയറിയറാൻ ഒരു വിഭാഗം ഡ്രൈവർമാരുടെ വിമുഖത ഇപ്പോഴും തുടരുന്നു. 2230 താൽക്കാലിക ഡ്രൈവർമാരെ ഹൈക്കോടതി നിർദേശ പ്രകാരം പിരിച്ചുവിട്ടതിനെ തുടർന്നാണ് കെ എസ് ആർ ടി സി യിൽ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 3 കോടിയോളം രൂപയുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായത്. പ്രശ്‌ന പരിഹരത്തിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ ഇപ്പോഴും തുടരുന്ന അനിശ്ചിതാവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവർമാർ താല്പര്യം കാണിക്കുന്നില്ലെന്നാണ് വിവരം. ഇതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമായത്. ഇന്നലെ മാത്രം 400 ലധികം സർവീസുകളാണ് മുടങ്ങിയത്. ഏറ്റവുമധികം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട തെക്കൻ മേഖലയെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്. അതിനിടെ ശമ്പള വിതരണം വൈകുന്നതിലും പ്രതിഷേധം ശക്തമാവുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in