Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sabarimala Goldtheft| കെപിസിസിയുടെ വിശ്വാസ സംരക്ഷണയാത്രയ്ക്ക് നിലമ്പൂരില്‍ ഉജ്ജ്വല സ്വീകരണം; ശബരിമലയുടെ പരിപാവനത തകര്‍ത്ത ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യം

Sabarimala Goldtheft| കെപിസിസിയുടെ വിശ്വാസ സംരക്ഷണയാത്രയ്ക്ക് നിലമ്പൂരില്‍ ഉജ്ജ്വല സ്വീകരണം; ശബരിമലയുടെ പരിപാവനത തകര്‍ത്ത ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യം
കോണ്‍ഗ്രസ് രാഷ്ട്രിയ കാര്യ സമിതിയംഗം കെ.മുരളിധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഉജ്ജ്വല സ്വീകരണം. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്ക്ക് കൂട്ടുനിന്ന ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണമെന്ന് ജാഥ നായകന്‍ കെ.മുരളിധരന്‍ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രി വാസവന്‍ മന്ത്രി സ്ഥാനം രാജിവെക്കണം. മുന്‍ മന്ത്രി കടകംപള്ളിക്ക് എതിരെ കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയുടെ പരിപാവനതയ്ക്കാണ് ഇടതുപക്ഷ ഭരണത്തില്‍ കോട്ടം തട്ടിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. ശബരിമലയിലെ പരിപാവനത സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം മന്ത്രി രാജിവെക്കണം,സംസ്ഥാന സര്‍ക്കാരിന് ഭരണത്തില്‍ തുടരാനും അര്‍ഹതയില്ലെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. നിലമ്പൂരിലെത്തിയ ജാഥനായകന്‍ കെ.മുരളിധരനെയും, ഉപനായകന്‍ ടി സിദ്ദിഖ് എം എല്‍ എയെയും ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയും , ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും മറ്റു നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. നിലമ്പൂരിലെ സ്വീകരണ പൊതുയോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു.നിലമ്പൂരില്‍ ശരണം വിളിച്ച് പ്രാര്‍ത്ഥിച്ചാണ് ദീപ ദാസ് മുന്‍ഷി പ്രസംഗം തുടങ്ങിയത്. ശബരിമലയില്‍ സ്വര്‍ണ്ണ മോഷണം എങ്ങനെ നടന്നുവെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്.കേന്ദ്രത്തില്‍ വോട്ട് കളവ് നടക്കുമ്പോള്‍ കേരളത്തില്‍ സ്വര്‍ണ്ണ കളവ് നടക്കുന്നു.ശബരിമലയിലെ സ്വര്‍ണ്ണം കട്ട കുറ്റവാളികളെ ശിക്ഷിക്കണമെന്നും ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ശബരിമലയിലെ പരിപാവനത സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ശബരിമലയില്‍ സഹായശാന്തിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ സ്‌പോണ്‍സറായി എന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രിയ കാര്യ സമിതിയംഗം കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കെപിസിസി നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ഭാഗമായി നിലമ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് മാത്രമല്ല ഉത്തരവാദിത്വം. സര്‍ക്കാരിനുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശങ്കര്‍ ദാസും, പത്മകുമാറും ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് കേസില്‍ പ്രതിയാണ്. കട്ടവന് ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ കൂട്ടുനിന്നതായും മുരളീധരന്‍ ആരോപിച്ചു. കളവിന് കൂട്ടുനിന്നു, ശബരിമലയിലെ ഭഗവാന്റെ വിഗ്രഹം ഒഴികെ മറ്റെല്ലാ കട്ടു. യോഗദണ്ഡിന് എന്തിനാണ് സ്വര്‍ണ്ണം പൂശിയതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ ആചാരലംഘനവും ഉണ്ടായി. ദേവന്റെ സ്വര്‍ണ്ണം കട്ടവന്‍ കൊള്ളക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണ്ണക്കൊള്ള നടത്തിയ ഈ ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണം. ദേവസ്വം മന്ത്രി വാസവന്‍ സ്ഥാനം രാജിവെക്കണം. മുന്‍ മന്ത്രി കടകംപള്ളിക്ക് എതിരെ കേസ്സെടുക്കണമെന്നും അദ്ദേഹം പറഞ്ഞു ശബരിമലയിലെ ആചാരവും വിശ്വാസവും തകര്‍ക്കാന്‍ പിണറായി വിജയന്‍ കുറേ കാലമായി ശ്രമിക്കുന്നു. അത് വിശ്വാസ സമൂഹം പൊറുക്കില്ലെന്നും മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ കൊണ്ടാണ് സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു.. വീടുകളില്‍ സര്‍വ്വെ ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാര്‍ വരുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്ക് വഴി ഒരുക്കാനാണെന്നും പി.വി.അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ,, ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ ജാഥ മാനേജര്‍ പി.എം .നിയാസ്, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in