Logo
Thu, Jun 25, 2026 • 01:44 PM
LIVE TV
Watch

No business videos available

No Middle East videos available

ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 27, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം എന്താണെന്നും അതു പാര്‍ട്ടിഫോറത്തില്‍ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരിക്കണം. നരേന്ദ്ര മോദിയോടുള്ള നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന് രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരിക്കല്‍കൂടി വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് മോദിയുടേത്. രാജ്യം വലിയ തകര്‍ച്ചയില്‍ക്കൂടി കടന്നുപോകുമ്പോള്‍ അതിനു കാരണക്കാരനായ പ്രധാനമന്ത്രിയെ ന്യായീകരിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ചരിത്രമാണ് തരൂരിനുള്ളത്. അന്ന് അദ്ദേഹത്തോടൊപ്പം സഭയിലുണ്ടായിരുന്ന താന്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ള തരൂരിന്റെ നിലപാട് മാറ്റത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയും പ്രതിഷേധവുമുണ്ട്. ഇത് പാര്‍ട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണ്. അടിയന്തിരമായി വിശദീകരണം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10