Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സിപിഎം നടപടി ജനാധിപത്യ വിരുദ്ധമെന്ന് സണ്ണി ജോസഫ് എംഎല്‍എ

കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സിപിഎം നടപടി ജനാധിപത്യ വിരുദ്ധമെന്ന് സണ്ണി ജോസഫ് എംഎല്‍എ
തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിന് പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കുവാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സിപിഎം വിലയ്‌ക്കെടുത്തത് എങ്ങനെയെന്നത് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. അധികാര സ്ഥാനവും ലക്ഷകണക്കിന് രൂപയും വാഗ്ദാനം ചെയ്തും, നല്‍കിയും അധികാര തുടര്‍ച്ചയ്ക്ക് വേണ്ടി സിപിഎം നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടികള്‍ അവരുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിധിയെ പണം നല്‍കി അട്ടിമറിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ അഴിമതിയുടെ തുടര്‍ച്ചക്കു വേണ്ടി മാത്രം നടത്തിയിട്ടുള്ളതാണ്. തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും, കുതിരക്കച്ചവടത്തിനും സിപിഎം നടത്തിയ കുതന്ത്രങ്ങളും കുടിലബുദ്ധിയും അവരുടെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം സിപിഎം കാട്ടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Save your stories

Sign in