ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ ഗാസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ 'മാനിഷാദ' എന്ന പേരില്‍ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
വൈകുന്നേരം 5 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസ്സുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.