Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബസില്‍ ലൈംഗികാതിക്രമെന്ന് ആരോപണം; യുവതിയുടെ വീഡിയോ വൈറലായി; പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്

ബസില്‍ ലൈംഗികാതിക്രമെന്ന് ആരോപണം; യുവതിയുടെ വീഡിയോ വൈറലായി; പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്
കോഴിക്കോട്:  ബസില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ഗോവിന്ദപുരം സ്വദേശി ദീപക്കിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ വൈറലായതിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദീപക് യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വീഡിയോ തെറ്റായ രീതിയില്‍ ചിത്രീകരിച്ചതാണെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. താന്‍ വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി വീഡിയോയില്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും, അത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതോടെ വീഡിയോ പുറത്തുവിട്ട യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം പോലീസിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in