ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കമാകും കൊട്ടിയൂര്‍ പെരുമാളിന് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി നെയ്യമൃത് സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് യാത്ര ആരംഭിച്ചു. രാത്രി സ്വയംഭൂവില്‍ നെയ്യ് അഭിഷേകം നടത്തും. വയനാട്ടിലെ മുതിരേരികാവില്‍ നിന്നുള്ള വാള്‍ സന്ധ്യയോടെ ഇക്കര കൊട്ടിയൂരില്‍ എഴുന്നള്ളിച്ച് എത്തിക്കും. വാള്‍ ഇക്കര ക്ഷേത്രത്തിലെ ബലി ബിംബങ്ങള്‍ക്ക് ഒപ്പം പ്രതിഷ്ഠിക്കും. രാത്രിയോടെ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ ചോതി വിളക്ക് തെളിക്കും . ആദ്യം പടിഞീറ്റ നമ്പുതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുണ്യാഹം നടത്തും. മണിത്തറയില്‍ പ്രവേശിച്ച് ബ്രാഹ്‌മണര്‍ അഷ്ട ബന്ധം നീക്കി രാശി വിളിച്ച ശേഷമാണ് നെയ്യാട്ടം നടക്കുക. ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് അക്കര കൊട്ടിയൂരില്‍ പ്രവേശിക്കാം.