Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചൂടില്‍ വെന്തുരുകി കേരളം; ഉഷ്ണതരംഗത്തിന് സമാനമായ ചൂട്; 12 ജില്ലകളില്‍ മുന്നറിയിപ്പ്

ചൂടില്‍ വെന്തുരുകി കേരളം; ഉഷ്ണതരംഗത്തിന് സമാനമായ ചൂട്; 12 ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സമാനമായ അതികഠിനമായ ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയോര പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില (40°C) രേഖപ്പെടുത്താന്‍ സാധ്യതയുള്ളത്. കൊല്ലത്ത് 39°C വരെയും കോട്ടയത്ത് 38°C വരെയും ചൂട് ഉയര്‍ന്നേക്കാം. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും ജനങ്ങളില്‍ കഠിനമായ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതിനാല്‍ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in