Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kerala University | സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ക്ക് VC വഴങ്ങി; മിനി കാപ്പനെ കേരള സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് മാറ്റി

Kerala University | സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ക്ക് VC വഴങ്ങി; മിനി കാപ്പനെ കേരള സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് മാറ്റി
ഡോക്ടര്‍ മിനി കാപ്പനെ കേരള സര്‍വ്വകലാശാലാ രജിസ്റ്റാര്‍ ഇന്‍ചാര്‍ജ് സ്ഥനത്ത് നിന്ന് മാറ്റാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. പകരം ജോയിന്റ് രജിസ്റ്റാര്‍ ഡോ. രശ്മിയ്ക്ക് ചുമതല നല്‍കും. ഇടത് സിന്‍ഡിക്കേറ്റ് ആവശ്യപ്രകാരമാണ് യോഗം തീരുമാനം അംഗീകരിച്ചത്. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആദ്യഘട്ടത്തില്‍ വലിയ വാഗ്വാദം ഉണ്ടായി. ഇടത് അംഗങ്ങളുടെ നിര്‍ദ്ദേശത്തില്‍ സമവായമായോടെ യോഗം തുടരുകയാണുണ്ടായത് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടര്‍ മിനി കാപ്പന്‍ നേരത്ത് കത്തു നല്‍കിയിരുന്നെങ്കിലും വി സി ഡോ. മോഹനന്‍ കുന്നുമ്മേല്‍ ഇത് അംഗീകരിച്ചിരുന്നില്ല. സിന്‍ഡിക്കേറ്റും ഗവര്‍ണ്ണറും തമ്മിലുള്ള അധികാര വടം വലിയുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡു ചെയ്തതോടെയാണ് മിനി കാപ്പണെ ഈ തസ്തികയിലേയ്ക്ക് നിയമിച്ചത്. ഈ നിയമനത്തെ ഇടത് അംഗങ്ങള്‍ തുടക്കം മുതല്‍ എതിര്‍്ത്തിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in