Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത. തീരദേശ ജില്ലകളിൽ 12 സെന്റിമീറ്റർവരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മാസം 16വരെ കനത്ത മഴ തുടരും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴ വരുംദിവസങ്ങളിലും ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. തീരദേശപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭങ്ങളാണ് ഇതിനെ തുടർന്ന് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കും. മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് നേരത്തെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ തിരമാലകൾ 3.5 മീറ്റർ മുതൽ 4.5 മീറ്റവരെ ഉയരാനുള്ള സാധ്യതയുണ്ട്. കടലിനോട് അടുത്ത മേഖലകളിലെല്ലാം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. ഒമ്പത് ജില്ലകളിൽ വ്യാപക മഴക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കി.മീ വരെയാകാനും സാധ്യതയുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കോഴിക്കോട് വടകരയിൽ 10 സെന്‍റിനീറ്റർ മഴയാണ് രേഖപ്പെടുത്തിയത്കൂടുതൽ മഴയുണ്ടായത്. തൃശൂരിലെ ഏനാമക്കൽ ഒമ്പത് സന്റെീ മീറ്ററും മഴ ചെയ്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in