Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിദ്യാർത്ഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്; 13 ലക്ഷം വിദ്യാർത്ഥികൾ, 3031 കേന്ദ്രങ്ങൾ; ഗൾഫിൽ പരീക്ഷകൾ മാറ്റി

വിദ്യാർത്ഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്; 13 ലക്ഷം വിദ്യാർത്ഥികൾ, 3031 കേന്ദ്രങ്ങൾ; ഗൾഫിൽ പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആകെ 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷ രാവിലെ 9.30-നും, ഒന്നാം വർഷ ഹയർസെക്കൻഡറി (പ്ലസ് വൺ) പരീക്ഷ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുന്നത്. പ്ലസ് ടു പരീക്ഷകൾ മറ്റന്നാൾ ആരംഭിക്കും.

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30-ഓടെ പൂർത്തിയാകും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 28-ന് അവസാനിക്കുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ നടത്തിപ്പിനുള്ള നിർദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളും ഇതോടൊപ്പം നടക്കും.

നിലവിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ആഴ്ച ഗൾഫിൽ പൊതു പരീക്ഷകൾ ഉണ്ടാകില്ല. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും, വ്യാഴം മുതൽ ശനി വരെയുള്ള ഹയർസെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. ഗൾഫിലെ വിദ്യാർത്ഥികൾക്കായി പിന്നീട് പ്രത്യേക പരീക്ഷാ തീയതികൾ പ്രഖ്യാപിക്കും.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in