Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഈ മൺസൂണിൽ കേരളത്തിൽ ഇതുവരെ ലഭ്യമായത് 14% അധികമഴ

ഈ മൺസൂണിൽ കേരളത്തിൽ ഇതുവരെ ലഭ്യമായത് 14% അധികമഴ
കേരളത്തിൽ ഈ മൺസൂണിൽ ഇതുവരെ ലഭ്യമായത് 14 ശതമാനം അധികമഴയെന്ന് റിപ്പോർട്ട്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ ലഭിച്ചത്. അവസാന ഘട്ടത്തിൽ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂൺ 1 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റർ മഴയാണ്, ഇക്കാലയളവിൽ പ്രതീക്ഷിച്ചത് 189സെൻറിമീറ്റർ മഴയയിരുന്നു്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ കിട്ടിയത്. പാലക്കാട് ജില്ലയിൽ 42 ശതമാനത്തോളം കൂടുതൽ മഴയാണ് കിട്ടിയത് .ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334 സെമി മഴയാണ് കോഴിക്കോട് ലഭിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിലും മുന്നൂറ് സെൻറിമീറ്ററിലേറെ മഴ പെയ്തു. ഇടുക്കി വയനാട് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറവായിരുന്നെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്. മൺസൂണിൽ ആകെ കിട്ടേണ്ട മഴ കുറഞ്ഞ കാലയളവിൽ കിട്ടുന്ന സാഹചര്യം, കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായാണ് ബാധിക്കുന്നത്. ഈമാസം 30 വരെയാണ് മൺസൂൺ കാലയളവ്. അടുത്ത അഞ്ച് ദിവസം കൂടി കനത്തമഴ കിട്ടുമെങ്കിലും അതിന് ശേഷം മഴ കുറയും.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in