Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള രാഷ്ട്രീയത്തില്‍ പുതുചരിത്രമെഴുതി 'പുതുയുഗ യാത്ര' ഇന്ന് സമാപിക്കും; സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കേരള രാഷ്ട്രീയത്തില്‍ പുതുചരിത്രമെഴുതി 'പുതുയുഗ യാത്ര' ഇന്ന് സമാപിക്കും; സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ പുത്തന്‍ ദിശകള്‍ അടയാളപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിച്ച 'ടീം യു.ഡി.എഫിന്റെ' പുതുയുഗ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഒരു മാസം നീണ്ടുനിന്ന രാഷ്ട്രീയ മുന്നേറ്റത്തിന് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തും. വൈകുന്നേരം 4 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിലെ പുതുയുഗ യാത്ര സ്വാഗതസംഘം ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രവര്‍ത്തകര്‍ വമ്പിച്ച സ്വീകരണം നല്‍കും. സ്വീകരണത്തിന് ശേഷം വാദ്യമേളങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രതിപക്ഷ നേതാവിനെ റാലിയായി സമാപന വേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് ആനയിക്കും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രമുഖ യു.ഡി.എഫ് നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. യു.ഡി.എഫ് സംവിധാനത്തെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തിയ യാത്ര എന്ന നിലയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് ഈ സമാപന സമ്മേളനം കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in