Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എഫ്സി ഗോവയെയും തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു

എഫ്സി ഗോവയെയും തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ എഫ്സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് സീസണ്‍ ഫിനിഷ് ചെയ്തു. തോറ്റെങ്കിലും 20 പോയിന്റുള്ള എഫ്സി ഗോവ ഏഴാം സ്ഥാനത്തുണ്ട്. 

ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞ മത്സരത്തിന്റെ 47-ാം മിനിറ്റില്‍ ഫ്രഞ്ച് താരം കെവിന്‍ യോക്കിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിന്റെ ഇടതുഭാഗത്തു കൂടി ഡ്രിബിള്‍ ചെയ്ത് കയറി യോക്ക് ഉതിര്‍ത്ത മനോഹരമായ ഷോട്ട് ഗോവ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. എന്നാല്‍ 61-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് നെമിലിലൂടെ ഗോവ സമനില പിടിച്ചു.

തുടര്‍ന്ന് വിജയത്തിനായി ഇരുടീമുകളും പോരാടുന്നതിനിടെ 80-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ പിറന്നത്. വലതു കോര്‍ണറില്‍ നിന്നും ഫ്രാഞ്ചോ എടുത്ത മികച്ചൊരു കോര്‍ണര്‍ കിക്ക് പ്രതിരോധിക്കുന്നതില്‍ ഗോവന്‍ താരം സന്ദേശ് ജിംഗന് പിഴച്ചു. ഈ അവസരം മുതലെടുത്ത് പോസ്റ്റിന് മുന്നില്‍ തക്കം പാര്‍ത്തിരുന്ന ഫാലോ വലതുകാല്‍ കൊണ്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. അവസാന ആറ് മത്സരങ്ങളിലും പരാജയമറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്.

Related articles

See all
Popular News

രണ്ടാം ടി20: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് റാഞ്ചിയിൽ; വിൻഡീസിനെതിരെ വിജയത്തുടർച്ച ലക്ഷ...

Popular News

ബാറ്റിങ്ങിനും ബോളിങ്ങിനും ഒപ്പം ഇനി വിക്കറ്റ് കീപ്പിങ്ങും; രഞ്ജിക്ക് മുന്നോടിയായി പരിശീലനം...

Popular News

പുതിയ ഉടമകൾ, വമ്പൻ താരങ്ങൾ, ആഷ്ലിയുടെ തന്ത്രങ്ങൾ: ഐ.എസ്.എൽ. 13-ാം സീസണിൽ കിരീടം മാത്രം ലക്...

Popular News

ജോർജ് ജീസസുമായി ഉടക്കി ക്യാംപ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 6 മാസം വിലക്ക്

Save your stories

Sign in