ജോണ്‍ പോളിന് കേരളത്തിന്‍റെ യാത്രാമൊഴി; സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു
Jaihind TV News Report
Jaihind TV Web Desk
April 24, 2022
1 min read
•
Updated: June 10, 2026
എറണാകുളം: ഇന്നലെ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ സംസ്കാരം കൊച്ചിയില്‍ നടന്നു. കൊച്ചി ഇളംകുളം സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
ഇന്ന് രാവിലെ മുതൽ എറണാകുളം ടൗൺ ഹാൾ, ചാവറ കൾച്ചറൽ സെന്‍റർ, സ്വവസതി എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ജോൺ പോളിന്‍റെ ഭൗതിക ദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് മലയാള സിനിമയിലെ ഗുരു തുല്യനായ ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിചേർന്നത്.
ഇന്നലെ ഉച്ചയോടെ ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്ന ജോൺ പോളിന്‍റെ മരണം സ്ഥിരീകരിച്ചത്. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ജോൺ പോൾ മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. കമലിന്‍റെ പ്രണയമീനുകളുടെ കടല്‍ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10