Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മെഗാ ഷോ നടത്തി സിനിമാതാരങ്ങള്‍

കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മെഗാ ഷോ നടത്തി സിനിമാതാരങ്ങള്‍
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  മെഗാ ഷോ ഒരുക്കി സിനിമാതാരങ്ങളായ രവീന്ദ്രനും ആലപ്പി അഷറഫും. കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്. ആലപ്പുഴ പാര്‍ലമെന്‍റ്   നിയോജകമണ്ഡലത്തിലെ  അരൂർ മുതൽ  കരുനാഗപള്ളി വരെയുള്ള ഏഴ്‌ അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് റോസ് ഷോ നടത്തിയത്. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളാണ് മെഗാ ഷോയുടെ സന്ദേശപ്രമേയങ്ങളെന്ന് ആലപ്പി അഷറഫ്, രവീന്ദ്രൻ , സിനിമാ എക്സിക്യൂട്ടീവ് എ.കബീർ എന്നിവർ പറഞ്ഞു. ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടില്‍ മെഗാഷോയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്‍റ്  അഡ്വക്കേറ്റ് ബി.ബാബു പ്രസാദ് നിര്‍വഹിച്ചു. കെപിസിസി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ, അജയ് തറയില്‍ , നെടുമുടി, ഹരികുമാർ , ടി.ടി.കുരുവിള, ബഷീർ കോയാപറമ്പിൽ, നിസാർ മണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാതാരം രാജാ സാഹിബ് ഉൾപ്പടെ 40 ലേറെ കലാകാരന്മാരാണ് മെഗാ ഷോയുടെ ഭാഗമായത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in