'ട്രോളുകള്‍ കാര്യമാക്കുന്നില്ല, പോരാട്ടം ജനങ്ങള്‍ക്കായി'; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍
Jaihind TV News Report
Jaihind TV Web Desk
February 19, 2026
1 min read
•
Updated: June 07, 2026
ഡല്‍ഹി: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്രോളുകള്‍ക്കൊന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ടെ നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അധിക ബോണസ് തടയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും തന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതം നേരിട്ടറിയാനാണ് താന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വീട്ടമ്മമാര്‍ക്കുമൊപ്പം സമയം ചെലവഴിച്ചത്. 'കപ്പയും കാന്താരിയും കഴിക്കുന്നത് എനിക്ക് പുത്തരിയല്ല, അത് എന്റെ നാടിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്' - അദ്ദേഹം പറഞ്ഞു.
ഗിഗ് വര്‍ക്കേഴ്‌സിനെ 'പാര്‍ട്‌ണേഴ്‌സ്' എന്ന് വിളിച്ച് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന രീതി മാറണം. കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇവര്‍ക്കായി മാതൃകാപരമായ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ തൊഴില്‍ സമ്മര്‍ദ്ദം മൂലം യുവാക്കള്‍ അപകടത്തില്‍പ്പെടുന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേമപെന്‍ഷനുകള്‍ തിരഞ്ഞെടുപ്പ് കാലത്തെ ഔദാര്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇവയെ അവഗണിച്ച് സാധാരണക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10