Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരുവന്നൂർ കേസ്; എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ കേസ്; എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്
തൃശ്ശൂർ: കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്.  അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ എം.എം വർഗീസിന് മൂന്ന് തവണ ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാന്‍ നിർദേശിച്ചത്. സിപിഎമ്മിന്‍റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്‍റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in