Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവഗിരി മഠത്തിന് ഭൂമി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍; നടപടി കെ സി വേണുഗോപാലിന്റെ ആവശ്യപ്രകാരം

ശിവഗിരി മഠത്തിന് ഭൂമി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍; നടപടി കെ സി വേണുഗോപാലിന്റെ ആവശ്യപ്രകാരം
ശിവഗിരി മഠത്തിന് കര്‍ണാടകയില്‍ 5 ഏക്കര്‍ ഭൂമി അനുവദിച്ചു. ശിവഗിരി മഠത്തിന്റെ ഒരു ബ്രാഞ്ച് കര്‍ണാടകയില്‍ ആരംഭിക്കുന്നതിന് 5 ഏക്കര്‍ ഭൂമി ദക്ഷിണ കര്‍ണാടകയില്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ശിവഗിരി മഠത്തിന്റെ അപേക്ഷ കെ സി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറിയിരുന്നു. അതേസമയം ശ്രീനാരായണ ഗുരു-ഗാന്ധി സംവാദ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മംഗളൂരുവില്‍ മഹാ സമ്മേളനവും സര്‍വ്വമത സമ്മേളനവും നടന്നു. മംഗളൂരു സര്‍വ്വകലാശാലയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും നടത്തിയ സംവാദം ഇന്ത്യന്‍ സാമൂഹിക പരിഷ്‌കരണ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഗാന്ധി - ഗുരു സംവാദം ഇന്ത്യ ചരിത്രത്തിലെ പ്രധാന സംഭവമാണ്. സാമുഹ്യപ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് ഗാന്ധിജിയുടെയും ഗുരുവിന്റെയും സംവാദം കാരണമായതായും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. സാമൂഹ്യ നീതിക്കായി ശിവഗിരി മഠം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹനീയമാണ്. വിദ്വേഷം അവസാനിപ്പിച്ച് സ്റ്റേഹത്തിന്റെ കട തുറക്കുവാനും കെ സി വേണുഗോപാല്‍ എംപി ആഹ്വാനം ചെയ്തു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in