Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ വിവാദം: ചോദ്യങ്ങൾ മാറി പരീക്ഷ മാറ്റിവെച്ചു

കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ വിവാദം: ചോദ്യങ്ങൾ മാറി പരീക്ഷ മാറ്റിവെച്ചു
  കണ്ണൂർ: സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ വിവാദം. ചോദ്യങ്ങൾ മാറിയതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ഇന്ന് നടക്കേണ്ടിയിരുന്ന ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യത്തിന് പകരം കഴിഞ്ഞ ദിവസം നടന്ന തിയററ്റിക്കൽ കെമിസ്ട്രി എന്ന പേപ്പറിലെ ചോദ്യങ്ങളാണ് വന്നത്. ഇതിനെ തുടർന്ന് കെഎസ്‌യു നേതാക്കൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജുവുമായി ചർച്ച നടത്തി. കടുത്ത നടപടിയെടുക്കുമെന്ന് വിസി കെഎസ്‌യു നേതാക്കൾക്ക് ഉറപ്പ് നൽകി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ്, ജില്ലാ പ്രസിഡന്‍റ് എം. സി. അതുൽ എന്നിവരുടെ നേതൃത്വത്തിലാണ് കെഎസ്‌യു നേതാക്കൾ വിസിയെ കണ്ടത്. പരീക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ മുൻ കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in