Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ
കണ്ണൂര്‍ പിണറായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ടെന്‍ഷന്‍ ശ്രീജിത്തിന് 14 വര്‍ഷം കഠിന തടവും 125000 രൂപ പിഴയും വിധിച്ചു. മറ്റു പ്രതികളായ ഷഫീഖിനും ഷൈജുവിനും എട്ടുവര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു . പിഴ അടച്ചില്ലെങ്കില്‍ ശ്രീജിത്ത് ഒരു വര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേര്‍ പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. 2015 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെന്‍ഷന്‍ ശ്രീജിത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in