Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഹീറോ ആണ് ലഗേഷ്'; മരണത്തിന്‍റെ ട്രാക്കിൽ നിന്ന് യാത്രക്കാരനെ രക്ഷിച്ച് സിവിൽ പോലീസ് ഓഫീസർ

'ഹീറോ ആണ് ലഗേഷ്'; മരണത്തിന്‍റെ ട്രാക്കിൽ നിന്ന് യാത്രക്കാരനെ രക്ഷിച്ച് സിവിൽ പോലീസ് ഓഫീസർ
  കണ്ണൂര്‍: സോഷ്യൽ മീഡിയയിൽ താരമായി റെയിൽവേ കണ്ണൂരിലെ പോലീസുകാരൻ. ട്രെയിനിൽ നിന്നു വീണ അഹമ്മദബാദ് സ്വദേശിയെയാണ് കണ്ണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ വി.വി. ലഗേഷ് സാഹസികമായി രക്ഷിച്ചത്. ഇതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ലഗേഷ് താരമായത്. കണ്ണൂർ സ്റ്റേഷനിൽ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിന് അടിയിലേക്ക് വീണയാളെയാണ് ലഗേഷ് സാഹസികമായി രക്ഷിച്ചത്. അഹമ്മദാബാദ് സ്വദേശി ഗുരുപ്പർസോത്തം ആണ് അപകടത്തിൽപ്പെട്ടത്. മെയ് 26ന് നടന്ന രക്ഷപ്പെടുത്തലിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരൻ കണ്ണൂരിൽ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാൻ പുറത്തിറങ്ങുകയായിരുന്നു. അതിനിടെ ട്രെയിൻ നീങ്ങി. ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണുപോയി. അയാളുടെ ഇടതുകൈ ട്രെയിനിലെ സ്റ്റെപ്പിന് മുകളിലും വലതുകൈ മുകളിലേക്ക് നീട്ടിയ നിലയിലുമായിരുന്നു. ഇതുകണ്ട് ലഗേഷ് ഓടിച്ചെന്ന് കൈ പിടിക്കാൻ ശ്രമിച്ചു. ആദ്യം കഴിഞ്ഞില്ല. തുടർന്ന് ട്രെയിനിന്‍റെ ജനലിൽ പിടിച്ച് 20 മീറ്ററോളം മുന്നോട്ട് ഓടി. തുടർന്ന് യാത്രക്കാരന്‍റെ കൈ പിടിക്കാൻ കഴിഞ്ഞു. അങ്ങനെ പുറത്തെത്തിച്ചു. യാത്രക്കാരന്‍റെ കാലിനും വയറിനും ചെറിയ പരിക്ക് മാത്രമേയുള്ളൂ. ഡോക്ടർ പരിശോധിച്ച ശേഷം അതേ ട്രെയിനിൽ തന്നെ യാത്രക്കാരൻ യാത്ര തുടർന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in