Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

ശിവസൂര്യയുടെ തിരോധനം: വാരണാസിയിലും വിവരമില്ല; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ശിവസൂര്യയുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം അച്ഛൻ ജിഗീഷിന്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുക്കുകയും പരിശോധന നടത്തുകയും ചെയ്തു. ആഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് വിദ്യാർത്ഥി നാടുവിട്ടത്

സംഭവത്തിൽ വാരണാസിയിൽ അന്വേഷണം നടത്തിയ പോലീസ് അന്വേഷണസംഘം വാരണാസിയിൽ നിന്ന് മടങ്ങിയിരുന്നു. കുട്ടി വാരണാസിയിൽ എത്തിയതിനെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടുപേരടങ്ങുന്ന അന്വേഷണസംഘം തിരികെ പോന്നത്. നേരത്തെ ബെംഗളൂരു, മൈസൂരു, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ശിവസൂര്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല.

വിദ്യാർത്ഥിയെ കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് മുൻപ് അന്വേഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ വിപുലമായ അന്വേഷണത്തിലൂടെ മകനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശിവസൂര്യയുടെ കുടുംബവും നാട്ടുകാരും.



Related articles

See all
Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Popular News

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യാ സമര പോരാളി

Save your stories

Sign in