Logo
Sun, Jun 07, 2026 • 07:43 PM
LIVE TV
Watch

No business videos available

No Middle East videos available

'പിണറായി വിജയന്‍റെ ചെരുപ്പ് നക്കലല്ല, നിയമപാലനമാണ് ജോലിയെന്ന് ഓർത്താല്‍ നന്ന്'; പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 22, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'പിണറായി വിജയന്‍റെ ചെരുപ്പ് നക്കലല്ല, നിയമപാലനമാണ് ജോലിയെന്ന് ഓർത്താല്‍ നന്ന്'; പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍ എംപി
  ജനകീയ സമരങ്ങള്‍ക്കുനേരെ പോലീസിലെ സിപിഎം ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമം നടത്തുന്നതിനെതിരെ  കേരളാ പോലീസിന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ഗുണ്ടകളെ ഉപയോഗിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍റെ ചെരുപ്പ് നക്കലല്ല, നിയമപാലനമാണ് തൊഴിലെന്ന് കളമശേരി സിഐ ഓർത്താല്‍ നന്ന്. സമരപോരാളികളെ അദ്ദേഹം അഭിനന്ദിച്ചു. കേരള ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ കുട്ടികളോടൊപ്പം ഞങ്ങളും ഇറങ്ങുകയാണെന്നും തടയാന്‍ ധൈര്യമുള്ളവർക്ക് കടന്നുവരാമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളാ പോലീസിനോടാണ്... നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് തന്റെ തൊഴിൽ എന്ന് കളമശ്ശേരി CI ഓർത്താൽ നന്ന്. കോൺഗ്രസ്‌ പലതും വേണ്ടെന്ന് വെക്കുന്നത് കൊണ്ടുമാത്രമാണ് ഇപ്പോഴും കാക്കിയുമിട്ട് താൻ നടക്കുന്നത്. ഏത് മനുഷ്യന്റെ ശരീരത്തിൽ അടി കൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും, അവരുടെ കുടുംബങ്ങൾക്കും നോവും. പ്രവർത്തകർക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ്‌ ഷിയാസും അബിൻ വർക്കിയും അടങ്ങുന്ന മുഴുവൻ സഹപ്രവർത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു. കേരള ജനതയ്ക്ക് വേണ്ടിയുള്ള ഈ വലിയ പോരാട്ടത്തിൽ, യൂത്ത് കോൺഗ്രസിന്റെ കുട്ടികളോടൊപ്പം ഇനി ഞങ്ങളും ഇറങ്ങുകയാണ്. തടയാൻ ധൈര്യമുള്ള പോലീസുകാർക്ക് കോൺഗ്രസിന്റെ സമര മുഖങ്ങളിലേക്ക് കടന്നു വരാം... കെ സുധാകരൻ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10