Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുന്‍ മന്ത്രി കെ. രാജു ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധി; പിന്നില്‍ സാമുദായിക സമവാക്യം

മുന്‍ മന്ത്രി കെ. രാജു ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധി; പിന്നില്‍ സാമുദായിക സമവാക്യം
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ. നേതാവുമായ കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സി.പി.ഐ. പ്രതിനിധിയാകും. സി.പി.ഐ.യുടെ അവൈലബിള്‍ സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗമായ വിളപ്പില്‍ രാധാകൃഷ്ണനെയായിരുന്നു ദേവസ്വം ബോര്‍ഡ് അംഗമായി തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനത്തിന് പിന്നില്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള രാഷ്ട്രീയ നീക്കമാണ്. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് സി.പി.ഐ.യുടെ പ്രതിനിധിയെ മാറ്റാന്‍ തീരുമാനിച്ചത്. കെ ജയകുമാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതോടെ സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്താണ് രാധാകൃഷ്ണനെ ഒഴിവാക്കി പുതിയ തീരുമാനമെടുത്തത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in