Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KPCC| കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും തുടര്‍ സമരപരിപാടികളും ചര്‍ച്ചയാകും

KPCC| കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും തുടര്‍ സമരപരിപാടികളും ചര്‍ച്ചയാകും
  തിരുവനന്തപുരം: കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെ.പി.സി.സി. ആസ്ഥാനത്ത് ചേരും. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണവും പ്രതിഷേധവും ശക്തമാക്കുന്നതിനുള്ള തുടര്‍ നീക്കങ്ങള്‍ക്ക് യോഗം രൂപം നല്‍കും. സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ക്കും യോഗം അന്തിമരൂപം നല്‍കിയേക്കും. കൂടാതെ, വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, എസ്.ഐ.ആര്‍. വിഷയങ്ങള്‍ എന്നിവയില്‍ സ്വീകരിക്കേണ്ട തുടര്‍ നീക്കങ്ങള്‍ക്കുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും. സംഘടനാ വിഷയങ്ങളും, അടുത്തിടെ നടന്ന ഭവന സന്ദര്‍ശന കാമ്പയിനിന്റെ വിലയിരുത്തലും യോഗത്തിന്റെ അജണ്ടയിലുണ്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in