Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"മോദിയെ പേടി, രാഹുലിനോട് പക"; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ.

"മോദിയെ പേടി, രാഹുലിനോട് പക"; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ.
 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ വീട്ടിലെത്തുമോ എന്ന പേടിയാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാഹുൽ ഗാന്ധിയെ മാത്രം ലക്ഷ്യം വെച്ച് മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ ഇതിന് തെളിവാണ്. രാഹുൽ ഗാന്ധിക്ക് കേരളത്തിലുള്ള വലിയ ജനസ്വാധീനം മുഖ്യമന്ത്രിയെ വിറളിപിടിപ്പിക്കുന്നുവെന്നും, ബിജെപിയുമായുള്ള രഹസ്യ ധാരണകൾ പുറത്തുവരുമ്പോഴുള്ള അപകർഷതാബോധമാണ് പിണറായിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്സ്റ്റാലിൻ ഉൾപ്പെടെയുള്ളയുള്ളവർ ആർജ്ജവത്തോടെ കേന്ദ്രത്തോട് നിലപാടെടുക്കുമ്പോൾ കേരള മുഖ്യമന്ത്രി കവാത്ത് മറക്കുകയാണ്. ഉമ്മൻ ചാണ്ടി ഭരണകാലത്തെ കേരളത്തിലെ അടുക്കളകളുടെ അവസ്ഥയും ഇന്നത്തെ ദുരിതപൂർണ്ണമായ സാഹചര്യവും വീട്ടമ്മമാർ താരതമ്യം ചെയ്യണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഭരണത്തിന്റെ ആദ്യ മുൻഗണന മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനായിരിക്കും. ഇതിൽ വിവാദം ഉണ്ടാക്കുന്നവർക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരം മറികടക്കാൻ ജനങ്ങളെ വിഭജിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. ഇവിടെ ആരെങ്കിലും തൊപ്പി വെച്ചാൽ 'കടക്ക് പുറത്ത്' എന്ന് ആരെയും ആട്ടിപ്പായിക്കില്ല. വ്യത്യസ്തരായ ആളുകൾ ചേർന്ന് ഈ സർക്കാരിനെ പുറത്താക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in