Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അൽഫോൺസ് കണ്ണന്താനത്തിന്‍റെ അമളികൾക്ക് അറുതിയില്ല..! മണ്ഡലം മാറി വോട്ടഭ്യർഥിച്ച് ആലുവയിൽ

അൽഫോൺസ് കണ്ണന്താനത്തിന്‍റെ അമളികൾക്ക് അറുതിയില്ല..! മണ്ഡലം മാറി വോട്ടഭ്യർഥിച്ച് ആലുവയിൽ
എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്‍റെ അമളികൾക്ക് അറുതിയില്ല. ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറി പോയി. അമളി തിരിച്ചറിഞ്ഞ കണ്ണന്താനം പിന്നീടുള്ള വോട്ടഭ്യർഥന ചാലക്കുടിയിലെ ബി ജെ പി സ്ഥാനാർഥി എ എൻ രാധാകൃഷ്ണനു വേണ്ടിയാക്കി വീണിടം വിദ്യയാക്കി. ഇത്തവണ വേറൊന്നുമല്ല. ചെറുതായിട്ട് മണ്ഡലം ഒന്ന് മാറി പോയതാ.  നെടുമ്പാശ്ശേരിയിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാ മദ്ധ്യേ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ആലുവയിൽ ഇറങ്ങിയാണ് അൽഫോൺസ് കണ്ണന്താനം വോട്ടഭ്യർഥിച്ചത്. മണ്ഡലം മാറിയത് പ്രദേശവാസി പറഞ്ഞപ്പോൾ ആണ് കണ്ണന്താനം അറിയുന്നത്. അമളി തിരിച്ചറിഞ്ഞ കണ്ണന്താനം പിന്നീടുള്ള വോട്ടഭ്യർഥന ചാലക്കുടിയിലെ ബി ജെ പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനു വേണ്ടിയാക്കി. പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശവാദമുയർത്താനും അൽഫോൺസ് കണ്ണന്താനം മറന്നില്ല. സമൂഹമാധ്യമങ്ങളിലടക്കം പരിഹാസവും നിരവധി പേർ വീണ്ടുമെത്തി. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in