Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| 'പാർട്ടിക്കെതിരെ ശബ്ദമുയർത്തിയാൽ വേട്ടയാടുന്നത് എസ്എഫ്ഐ ശൈലി; അധ്യാപകന് നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത് സ്വാഗതാർഹം': അലോഷ്യസ് സേവ്യർ

KSU| 'പാർട്ടിക്കെതിരെ ശബ്ദമുയർത്തിയാൽ വേട്ടയാടുന്നത് എസ്എഫ്ഐ ശൈലി; അധ്യാപകന് നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത് സ്വാഗതാർഹം': അലോഷ്യസ് സേവ്യർ
പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചതിന് വ്യാജ പീഡന പരാതി നൽകി എസ്.എഫ്.ഐയും, സിപിഎമ്മും കുടുക്കിയ അധ്യാപകന് നിയമ പോരാട്ടത്തിന് ഒടുവിൽ നീതി ലഭിച്ചത് സ്വാഗതാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ പരാതി തയാറാക്കിയത് മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ നിന്നാണെന്ന് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരുന്നു. പട്ടികജാതി വിഭാഗക്കാരനായ അധ്യാപകൻ, ആനന്ദിനെ കേസിൽ കുടുക്കുന്നതിനായി പ്രാദേശിക സിപിഎം നേതാക്കളും പാർട്ടിയുടെ കോളജ് അധ്യാപക സംഘടനയിൽപ്പെട്ടവരും എസ്എഫ്ഐക്കാരായ പെൺകുട്ടികളും ചേർന്ന് ഒത്തുകളിച്ചു. തങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ ഏത് വിതേനയും അപകീർത്തിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് എസ്.എഫ്.ഐയുടെ സ്ഥിരം ശൈലിയാണ്. അധ്യാപകർക്ക് നേരെ എസ്എഫ്.ഐനടത്തിയ വിവിധ തരം അതിക്രമങ്ങളുടെ നീണ്ട പട്ടിക പൊതു സമൂഹത്തിന് മുന്നിലുണ്ട്. കൊള്ളരുതായ്മകളുടെ ബ്രാൻഡ് അംബാസിഡർമാരായി അവർ മാറിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി. ഇത്തരം തെറ്റായ ചെയ്തികൾ എതിർക്കപ്പെടേണ്ടത് തന്നെയാണെന്നുംകെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in