സഞ്ജുവിന് ഇനി തിരിച്ചുവരാൻ കഴിയില്ല എന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗതം ഗംഭീർ
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് പിന്നാലെ ചർച്ചയാവുന്നത് മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് തുടർച്ചയായി ഒഴുവാക്കുന്നതിലാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ ടൂർണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുനെ ആയിരുന്നുവെന്നും എന്നിട്ടും ഗംഭീർ-ശ്രേയസ് സഖ്യത്തിന് കീഴിൽ സഞ്ജുവിന് എന്തുകൊണ്ട് അവസരം നൽകുന്നില്ല എന്ന ചോദ്യങ്ങളും വിമർശനങ്ങളും ആരാധകരും മുൻ താരങ്ങളും ഇതിനോടകം തന്നെ ഉന്നയിച്ചു കഴിഞ്ഞു. പവർപ്ലേയിലെ തകർച്ചയ്ക്കിടെ ഹർഷിത് റാണയെ ബാറ്റിങ്ങിന് ഇറക്കിയ മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ മുൻ താരം ദിനേഷ് കാർത്തിക് അടക്കമുള്ളവർ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു .
കഴിഞ്ഞ ദിവസത്തെ മത്സരത്തിനുശേഷം വാർത്താസമ്മേളനത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് കോച്ച് ഗൗതം ഗംഭീർ മറുപടി നല്‍കിയിരുന്നു. സഞ്ജുവിനെ ടീമിന്‍റെ പ്ലാനുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും സഞ്ജു സാംസണ് ടീമിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് ആവശ്യമായിരുന്ന വ്യക്തത തന്‍റെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് കോച്ചും കളിക്കാരനും തമ്മിൽ മാത്രം നടക്കേണ്ട സ്വകാര്യ സംഭാഷണമാണ്, അത് പുറത്തുപറയാൻ കഴിയില്ല. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണമാണെന്നും അതിൽ ആർക്കും തർക്കമില്ലെന്നും എന്നാൽ ചില സമയങ്ങളിൽ നമ്മൾ കളിക്കാരുടെ നിലവിലെ ഫോം കൂടി പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.. ഈ പരമ്പരയിൽ സഞ്ജുവിന് ഇനി തിരിച്ചുവരാൻ കഴിയില്ല എന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല .കൂടാതെ ടീം സെലക്ഷനിലെ തന്‍റെ കടുത്ത നിലപാട് ഗംഭീർ ആവർത്തിക്കുകയും ചെയ്തു
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.