Logo
CHANGE MODE
Fri, Jun 05, 2026 • 02:51 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കഠിനമായി നേരിടും; മുന്നറിയിപ്പുമായി ഇറാന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 12, 2026
1 min read Updated: June 04, 2026
Share:

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കഠിനമായി നേരിടും; മുന്നറിയിപ്പുമായി ഇറാന്‍
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു സൈനിക കപ്പലിനും കഠിനമായ മറുപടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഐആര്‍ജിസി നാവികസേനയാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങളുടെ നാവികസേനയ്ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ സിവിലിയന്‍ കപ്പലുകള്‍ക്ക് മാത്രമേ കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. നിയമങ്ങള്‍ മറികടന്ന് നീങ്ങുന്ന സൈനിക കപ്പലുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അവര്‍ അറിയിച്ചു. അതേസമയം, തങ്ങളുടെ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി എന്ന യുഎസ് സൈന്യത്തിന്റെ അവകാശവാദം ഇറാന്‍ നിഷേധിച്ചു. തന്ത്രപ്രധാനമായ ഈ മേഖലയില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചുകൊണ്ടാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10