Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ടെക്‌സാസില്‍ ചെറുവിമാനം തകര്‍ന്നു വീണു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ടെക്‌സാസില്‍ ചെറുവിമാനം തകര്‍ന്നു വീണു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ വിനോദയാത്രയ്ക്കും കായിക മത്സരങ്ങള്‍ക്കുമായി പോയ സംഘം സഞ്ചരിച്ച ചെറുവിമാനം തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്രമുഖ ക്ലബ്ബായ 'അമറില്ലോ പിക്കിള്‍ബോള്‍ ക്ലബ്ബിലെ' താരങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി വിംബര്‍ലിക്ക് സമീപമാണ് ദാരുണമായ ഈ സംഭവം നടന്നത്. ഓസ്റ്റിനില്‍ നിന്ന് 40 മൈല്‍ അകലെയുള്ള വനമേഖലയിലാണ് സെസ്‌ന 421സി എന്ന ചെറുവിമാനം തകര്‍ന്നുവീണത്. ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. അപകടസമയത്ത് വിമാനം അമിതവേഗതയിലായിരുന്നുവെന്നും മോശം കാലാവസ്ഥ പറക്കലിനെ ബാധിച്ചെന്നുമാണ് പ്രാഥമിക നിഗമനം. വനമേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിലെ ലൊക്കേറ്റര്‍ ഉപകരണം അപായ സന്ദേശം അയച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംയുക്തമായി അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തി പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

Related articles

See all
Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Popular News

ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്

Save your stories

Sign in