Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമേരിക്കന്‍ പടക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; നാല് മിസൈലുകള്‍ പതിച്ചതായി അവകാശവാദം

അമേരിക്കന്‍ പടക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; നാല് മിസൈലുകള്‍ പതിച്ചതായി അവകാശവാദം
ടെഹ്റാന്‍: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ തിരിച്ചടി ശക്തമാക്കി ഇറാന്‍. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. എബ്രഹാം ലിങ്കണിന് (USS Abraham Lincoln) നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകള്‍ പടക്കപ്പലില്‍ നേരിട്ട് പതിച്ചതായാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐ.ആര്‍.ജി.സി) ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തുന്ന സൈനിക നീക്കത്തിന് 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' എന്നാണ് പേരിട്ടിരിക്കുന്നത്. ഐ.ആര്‍.ജി.സി പുറത്തിറക്കിയ ഏഴാം നമ്പര്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനികമായ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്കന്‍ കപ്പലിനെ ലക്ഷ്യം വെച്ചതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. പശ്ചിമേഷ്യയിലെ അമേരിക്കന്‍-സയണിസ്റ്റ് സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും തങ്ങളുടെ കമാന്‍ഡര്‍മാരുടെ അഭിമാനകരമായ നീക്കമാണിതെന്നും ഐ.ആര്‍.ജി.സി പ്രസ്താവിച്ചു. എന്നാല്‍, ഇറാന്റെ ഈ അവകാശവാദം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പലിന് നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അമേരിക്കന്‍ സൈനിക താവളങ്ങളെയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഖമേനിയുടെ വധത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in