പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി; വീഡിയോ പുറത്തുവിട്ട് സൈന്യം
Jaihind TV News Report
Jaihind TV Web Desk
September 09, 2019
1 min read
•
Updated: June 09, 2026
പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ സംഘം ഇന്ത്യയിലേക്ക് നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യ. ഇതിന്റെ വീഡിയോയും സൈന്യം പുറത്തുവിട്ടു. ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ജമ്മു കശ്മീരിലെ കെരന്‍ പ്രവിശ്യയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അഞ്ചോളം നുഴഞ്ഞുകയറ്റക്കാര്‍ ഇതില്‍ കൊല്ലപ്പെട്ടു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കാണാം. പാക്കിസ്ഥാന്‍ പതാക, നുഴഞ്ഞുകയറ്റകാരുടെ ബാഗ് തുടങ്ങിയവയും വിഡിയോയില്‍ വ്യക്തമാണ്.
#WATCH: Indian Army foiled an infiltration attempt by a Pakistani BAT(Border Action Team) squad along the Line of Control in Keran Sector of Kupwara in the 1st week of Aug. Bodies of eliminated Pakistani Army regulars/terrorists along with equipment seen in video.#JammuAndKashmir pic.twitter.com/kXKsJskVs0
— ANI (@ANI) September 9, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10