Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍റെ മരണത്തിൽ പ്രതി പ്രിയ രഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായത്. കുട്ടിയോട് പ്രിയരഞ്ജന് മുൻ വൈരാഗ്യം ഉണ്ടെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു. ഇക്കഴിഞ്ഞ 30 ആയിരുന്നു 15 വയസ്സുകാരൻ ആദി ശേഖർ കാറിടിച്ച് മരിച്ചത്. വാഹനമപകടം എന്നായിരുന്നു ആദ്യം കരുതിയെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം ആണെന്ന് വ്യക്തമായത്. അതേസമയം, പ്രിയരഞ്ജന് മറ്റു ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നും പോലീസ് പരിശോധിക്കും. കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in